ടെഹ്റാൻ: ഇറാന്റെ മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ യുഎസ് വ്യോമാക്രമണം. ഖാർഗ് ദ്വീപിലുണ്ടായ സംഭവത്തിൽ ആർക്കും പരിക്കില്ല. പട്രോളിംഗ് നടത്തുകയായിരുന്ന രണ്ട് അമേരിക്കൻ നാവികസേനാ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെയാണ് യുഎസ് തിരിച്ചടിച്ചത്.
ഖാർഗ് ദ്വീപിന് സമീപവും ജാസ്കിന് സമീപവുമാണ് രണ്ട് ടാങ്കറുകൾക്ക് നേരെ ആക്രമണമുണ്ടായത്. ഒമാൻ തീരത്തുവച്ചാണ് മൂന്നാമത്തെ കപ്പലിന് നേരെ ആക്രമണം നടന്നത്. ഞങ്ങളുടെ രണ്ട് കപ്പലുകൾ ആക്രമിച്ചാൽ അതിലും വലിയ സാമ്പത്തിക പ്രത്യാഘാതമുണ്ടാക്കും.
ഈ സന്ദേശമാണ് പുതിയ ആക്രമണത്തിലൂടെ ഇറാന് നൽകിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് തലവൻ അഡ്മിറൽ ബ്രാഡ് കൂപ്പർ പറഞ്ഞു. അതേസമയം അമേരിക്കയുടെ സാമ്പത്തിക യുദ്ധം നേരിടാൻ പദ്ധതി തയാറാക്കിയതായി ഇറാൻ ഭരണകൂടം വ്യക്തമാക്കി.ആക്രമണങ്ങൾക്ക് തിരിച്ചടി നൽകുക എന്ന സമീപനത്തിൽ നിന്ന് കടന്നാക്രമണത്തിലേക്ക് സൈനിക സമീപനം മാറ്റിയതായി ഇറാൻ കരസേനയും അറിയിച്ചു.